Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

41. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്

Image

യേശുവിനെ ക്രൂശിച്ചതിന് ശേഷം യഹൂദനേതാക്കന്മാർ പീലാത്തോസിന്റെ അടുക്കൽ ചെന്നിട്ട് ആ നുണയൻ യേശു, താൻ മരിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞ് ഉയർത്തെഴുന്നേൽക്കും എന്ന് പറഞ്ഞിരുന്നു. ഇനി അവന്റെ ശിഷ്യൻമാർ വന്ന് തന്റെ ശരീരം കല്ലറയിൽ നിന്നും മോഷ്ടിച്ച് മാറ്റിയിട്ട് അവൻ ഉയിർത്തെഴുന്നേറ്റു എന്ന് പറയാതിരിക്കാൻ ആരെയെങ്കിലും കല്ലറക്ക് കാവൽ നിർത്തണം. എന്നുപറഞ്ഞു.

Image

അപ്പോൾ, കുറച്ച് പടയാളികളെ കൊണ്ടുപോയി കല്ലറക്ക് നിങ്ങളെക്കൊണ്ട് കഴിയുന്നത്ര കാവൽ കൊടുക്കൂ എന്ന് പീലാത്തോസ് മറുപടി പറഞ്ഞു. അതിൽപ്രകാരം അവർ കല്ലറയുടെ മൂടിയായ കല്ലിന് ചേർത്ത് മൂദ്രവച്ച് അടച്ചതിന് ഉറപ്പുവരുത്തി എന്നിട്ട് കാവലിനായി പടയാളികളെ നിർത്തി.

Image

യേശുവിന്റെ ശരീരം അടക്കിയതിനടുത്ത ദിവസം യഹൂദന്മാരുടെ ആഴ്ചയിലെ വിശ്രമദിവസമായ ശബ്ബത്തായിരുന്നു. ശബ്ബത്തിൽ കല്ലറയിൽ പോകാൻ യഹൂദൻമാർക്ക് അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ശബത്ത് കഴിഞ്ഞ് അടുത്ത ദിവസം സ്ത്രീകൾ യേശുവിന്റെ മരണശേഷമുള്ള ക്രിയകൾ ചെയ്യാനായി കല്ലറയ്ക്കൽ ചെന്നു.

Image

പെട്ടെന്ന് വലിയ ഒരു ഭൂകമ്പമുണ്ടായി. മിന്നൽ വെളിച്ചംപോലെ പ്രകാശമുള്ള ഒരു മാലാഖ സ്വർഗത്തിൽനിന്നും പ്രത്യക്ഷനായി കല്ലറയുടെ വാതിലിൽ നിന്നും മുദ്രപൊട്ടിച്ച് കല്ലുരുട്ടി മാറ്റി അതിൻമേൽ ഇരുന്നു. കാവൽ നിന്നിരുന്ന പടയാളികൾ വളരെ പേടിച്ചിട്ട് മരിച്ചവരെപ്പോലെയായി, നിലത്തുവീണുപോയി.

Image

കല്ലറയിലേക്ക് വന്നസ്ത്രീകളോട് ആ ദൂതൻ പറഞ്ഞു. ഭയപ്പെടേണ്ട, യേശു ഇവിടെയില്ല, അദ്ദേഹം മുമ്പ് പറഞ്ഞിരുന്നപോലെ തന്നെ മരിച്ചവരിൽനിന്നും ഉയർത്തെഴുന്നേറ്റിരിക്കുന്നു. കല്ലറയിൽ നോക്കിക്കൊള്ളുക. അവർ കല്ലറയ്ക്കുള്ളിൽ യേശുവിൻരെ സറീരം വച്ചിരുന്ന സ്ഥലത്ത് നോക്കി അവിടെ ശരീരം വച്ചിരുന്ന സ്ഥലത്തുനോക്കി അവിടെ ശരീരം ഇല്ലായിരുന്നു.

Image

ആ മാലാഖ പരഞ്ഞു, നിങ്ങൾപോയി അദ്ദേഹത്തിന്റെ ശിഷ്യൻമാരോട് പറയണം, യേശു മരിച്ചവരിൽനിന്നും ഉയർത്തെഴുന്നേറ്റു നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്ക് പോയിരിക്കുന്നു എന്ന്.

Image

ആ സ്ത്രീകളെല്ലാം ആശ്ചര്യപ്പെട്ടു. അവർക്ക് വലിയ സന്തോഷം ഉണ്ടായി. അവർ ശിഷ്യന്മാരോട് ഈ വിവരം പറയാനായി ഓടിപ്പോയി.

Image

എന്നാൽ അവർ പോകുന്ന വഴിയിൽവ യേശു അവർക്ക് പ്രത്യക്ഷനായി. അവർ അവനെ ആരാധിച്ചു. യേശു അവരോട്, നിങ്ങൾപോയി എന്റെ ശിഷ്യന്മാരോട് ഗലീലയിലേക്ക് പോകാൻ പറയു അവർ എന്നെ അവിടെവച്ച് കാണും എന്ന് പറഞ്ഞു.

A Bible story from: Matthew 27:62-28:15; Mark 16:1-11; Luke 24:1-12; John 20:1-18