33. കർഷകന്റെ കഥ
ഒരുദിവസം ഒരു വലിയ തടാകത്തിന്റെ കരയിൽ യേശു നിന്നുകൊണ്ട് വലിയൊരു കൂട്ടം ആളുകളോട് സംസാരിക്കുകയായിരുന്നു. യേശുവിന്റെ ഉപദേശം കേൾക്കുവാനായി വളരെയധികം ആളുകൾ തിക്കിത്തിരക്കിയപ്പോൾ, യേശു സൗകര്യപ്രകാരം നിന്ന് സംസാരിക്കുന്നതിനായി തടാകത്തിൽ കിടന്ന ഒരു തോണിയിലേക്ക് കയറി. തോണിയിലിരുന്നുകൊണ്ട് അദ്ദേഹം അവരെ ഉപദേശിച്ചു.
യേശു ഒരുകഥ പറഞ്ഞു. ഒരിക്കൽ ഒരു കർഷകൻ വിത്ത് വിതയ്ക്കുവാൻപോയി. വിതയ്ക്കുന്നതിനിടയിൽ ചില വിത്തുകൾ വഴിയരികിൽ വീണു. അവ കിളികൾ കൊത്തിത്തിന്നു.
ചില വിത്തുകൾ അധികം മണ്ണില്ലാത്ത പാറസ്ഥലങ്ങളിൽ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. വെയിൽ ലഭിച്ചപ്പോൾ അതെല്ലാം ഉണങ്ങിക്കരിഞ്ഞുപോയി
മറ്റുചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. ആ വിത്തുകൾ മുളച്ച് വളരുവാൻ തുടങ്ങിയപ്പോൾ മുള്ളുകൾ അതിനെ ഞെരുക്കിക്കളഞ്ഞു. അവയ്ക്കും ഫലം നൽകാൻ കഴിഞ്ഞില്ല.
എന്നാൽ ബാക്കിയുള്ള വിത്തുകൾ നല്ല നിലത്താണ് വീണത്. അവ വളർന്ന്, മുപ്പതും അറുപതും നൂറും മേനി വിളവുണ്ടായി. ''കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' എന്ന് പറഞ്ഞു.
ഈ കഥയുടെ അർത്ഥം ശിഷ്യൻമാർക്ക് മനസ്സിലായില്ല അതുകൊണ്ട് യേശു അത് വിശദീകരിച്ചുകൊടുത്തു. ''വിത്ത് ദൈവത്തിന്റെ വചനമാണ്. വഴിയിരികിൽ വീണ വിത്തിന്റെ അർത്ഥം ചില മനുഷ്യർ ദൈവവചനം കേൾക്കുമെങ്കിലും അവർക്ക് അതിന്റെ അർത്ഥം മനസ്സിലാവുകയില്ല. പിശാച് അവരിൽനിന്നും അത് എടുത്തുകൊണ്ട് പോകും.
ചില വിത്തുകൾ പാറപ്പുറത്ത് വീണെന്ന് പറഞ്ത്, ചിലർ ദൈവവചനത്തെ സന്തോഷത്തോടെ കേൾക്കുമെങ്കിലും ജീവിതത്തിലെ പ്രയാസങ്ങളും കഷ്ടതകളും വരുമ്പോൾ ദൈവത്തെ മറക്കുന്നതിനെപ്പറ്റിയാണ്.
മുള്ളിനിടയിൽ വീണ വിത്ത് എന്ന് പറഞ്ഞത് ചിലർ ദൈവവചനം കേൾക്കുമെങ്കിലും ജീവിതത്തിലെ ധനവും സുഖങ്ങളുമെല്ലാം ദൈവത്തോടൂള്ള സ്നേഹത്തെ ഞെരുക്കിക്കളയും. ആയതിനാൽ ദൈവവചനം കേട്ടതിന്റെ ഫലം അവരുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല.
എന്നാൽ ദൈവ വചനം കേട്ട് വിശ്വിസിക്കുകയും അനുസരിച്ച് ജീവിതത്തിൽ നല്ല ഫലം ഉണ്ടാവുകയും ചെയ്യുന്നവരാണ് നല്ല നിലം.
A Bible story from: Matthew 13:1-8, 18-23; Mark 4:1-8, 13-20; Luke 8:4-15