22. യോഹന്നാന്റെ ജനനം
പണ്ടുകാലത്ത്, ദൂതന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ആണ് ദൈവം തന്റെ ജനത്തോട് സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് 400 വർഷങ്ങൾ ദൈവം അവരോടു സംസാരിക്കാതെ കടന്നുപോയി. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ദൈവത്തിൽ നിന്നും ഒരു ദൂതൻ ഒരു സന്ദേശവുമായി സെഖര്യാവ് എന്നു പേരുള്ള പ്രായം ചെന്ന ഒരു പുരോഹിതന്റെ അടുക്കൽ വന്നു. ഈ സെഖര്യാവും അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും ദൈവഭക്തരായ മനുഷ്യരായിരുന്നു, എന്നാൽ അവൾക്കു മക്കളുണ്ടാകുമായിരുന്നില്ല.
ദൂതൻ സെഖര്യാവിനോടു, “നിന്റെ ഭാര്യ ഒരു മകനെ പ്രസവിക്കും. നീ അവന് യോഹന്നാൻ എന്നു പേർ വിളിക്കേണം. അവൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും മശിഹായ്ക്കു വേണ്ടി ജനങ്ങളെ ഒരുക്കുകയും ചെയ്യും!” എന്ന് പറഞ്ഞു. അതിന് സെഖര്യാവ്, “ഞാനും എന്റെ ഭാര്യയും കുഞ്ഞുങ്ങളുണ്ടാകുന്ന പ്രായം കഴികയും വളരെ വൃദ്ധരായിരിക്കുകയും ചെയ്തിരിക്കുന്നു. ഇത് എങ്ങനെ സംഭവിക്കും?” എന്ന് ചോദിച്ചു.
അതിന് ദൂതൻ സെഖര്യാവിനോടു, “ഈ സദ്‌വാർത്ത നിന്നോട് അറിയിക്കുവാൻ വേണ്ടിയാണ് ദൈവം എന്നെ നിന്റെ അടുക്കൽ അയച്ചത്. നീ എന്നെ വിശ്വസിക്കുവാൻ കൂട്ടാക്കാതിരുന്നതിനാൽ, കഞ്ഞ് ജനിക്കുന്നതു വരെ നീ ഊമനായിരിക്കും” എന്ന് പറഞ്ഞു. ഉടൻതന്നെ, സെഖര്യാവ് സംസാരിക്കുവാൻ സാധിക്കാത്തവനായിത്തീർന്നു. പിന്നീട് ദൂതൻ സെഖര്യാവിനെ വിട്ടുപോകുകയും സെഖര്യാവ് തന്റെ ഭവനത്തിലേക്കു മടങ്ങി പോകുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാവുകയും ചെയ്തു.
എലിശബെത്ത് ആറുമാസം ഗർഭിണിയായിരുന്നപ്പോൾ, അതേ ദൂതൻ എലിശബെത്തിന്റെ ബന്ധുവായ, മറിയ എന്ന യുവതിയ്ക്കു പ്രത്യക്ഷപ്പെട്ടു. അവൾ ഒരു കന്യകയും യോസേഫ് എന്ന ഒരു പുരുഷനുമായി വിവാഹനിശ്ചയം ചെയ്തവളുമായിരുന്നു. ദൂതൻ അവളോട്, “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേർ വിളിക്കേണം. അവൻ അത്യുന്നതനായ ദൈവത്തിന്റെ പുത്രനായിരിക്കുകയും എന്നേക്കും വാഴുകയും/ ഭരണം നടത്തുകയും ചെയ്യും” എന്ന് പറഞ്ഞു.
അപ്പോൾ മറിയ ദൂതനോട്, “ഞാൻ ഒരു കന്യകയാകയാൽ ഇത് എങ്ങനെ സംഭവിക്കും?”എന്ന് ചോദിച്ചു. അതിന് ദൂതൻ അവളോട്, “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, ദൈവത്തിന്റെ ശക്തി നിന്റെ മേൽ നിഴലിടും. അതുകൊണ്ട് ജനിക്കുന്ന കുഞ്ഞ് വിശുദ്ധനും, ദൈവത്തിന്റെ പുത്രനും ആയിരിക്കും” എന്ന് മറുപടി പറഞ്ഞു. ദൂതൻ പറഞ്ഞതു മറിയ വിശ്വസിക്കുകയും അംഗീകരിക്കുകയും/ ഏറ്റെടുക്കുകയും ചെയ്തു.
ദൂതൻ മറിയയോടു സംസാരിച്ച് അധികം കഴിയുന്നതിനു മുൻപെ, അവൾ എലിശബെത്തിനെ സന്ദർശിക്കുവാനായി അവളുടെ അടുത്തേക്ക് പോയി. മറിയയുടെ വന്ദനം എലിശബെത്ത് കേട്ടയുടെനെ, എലിശബെത്തിന്റെ കുഞ്ഞ് അവളുടെ ഉദരത്തിൽ തുള്ളി. ദൈവം തങ്ങൾക്കു ചെയ്തത് ഓർത്ത് ആ സ്ത്രീകൾ ഒരുമിച്ച് സന്തോഷിച്ചു. എലിശബെത്തിനോടൊപ്പം മൂന്നു മാസം താമസിച്ച ശേഷം, മറിയ ഭവനത്തിലേക്കു മടങ്ങിപ്പോയി പോയി.
എലിശബെത്തിന് ഒരു മകൻ ജനിക്കുകയും ദൂതൻ കല്പിച്ചതുപോലെ സെഖര്യാവും എലിശബെത്തും അവന് യോഹന്നാൻ എന്നു പേരിടുകയും ചെയ്തു. അപ്പോൾ ദൈവം സെഖര്യാവിന് വീണ്ടും സംസാരശേഷി മടക്കി നല്കി. അപ്പോൾ സെഖര്യാവു, “ദൈവം തന്റെ ജനത്തെ ഓർത്തിരിക്കുന്നതുകൊണ്ട് ദൈവത്തിനു സ്തുതി! എന്റെ മകനേ നീ, അത്യുന്നതനായ ദൈവത്തിന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. തങ്ങൾക്ക് എങ്ങനെ പാപക്ഷമ ലഭിക്കും എന്ന് നീ ജനങ്ങളെ അറിയിക്കും!” എന്ന് പറഞ്ഞു.
ലൂക്കൊസ് 1