Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

25. സാത്താൻ യേശുവിനെ പരീക്ഷിക്കുന്നു

Image

യേശുക്രിസ്തുവിന്റെ സ്‌നാനത്തിനുശേഷം പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി. അവിടെ അവൻ നാല്പത് രാത്രിയും, പകലും ഉപവസിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം സാത്താൻ യോശുവിനെ പാപം ചെയ്യുവാൻവേണ്ടി പരീക്ഷിച്ചു..

Image

സാത്താൻ യോശുവിന്റെ അടുക്കൽ വന്ന് പറഞ്ഞു. 'നീ ദൈവപുത്രനെങ്കിൽ നിനക്ക് ഭക്ഷിക്കേണ്ടതിന് ഈ കല്ലിനെ അപ്പമാക്കുക എന്ന് പറഞ്ഞു

Image

അപ്പോൾ യേശു: "മനുഷ്യൻ അപ്പെകൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നും വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്ന് തിരുവചനത്തിൽ എഴുതിയിരിക്കുന്നല്ലോ" എന്ന് ഉത്തരം പറഞ്ഞു.

Image

അതിനുശേഷം സാത്താൻ യേശുവിനെ ഒരു ഗോപുരത്തിന്റെ മുകളിലേക്ക് കൊണ്ടുപോയിട്ട് ഇപ്രകാരം പറഞ്ഞു, 'നീ ദൈവപുത്രനാണെങ്കിൽ , ഇവിടെ നിന്നും താഴേക്ക് ചാടുക, കാരണം നിന്റെ കാല് കല്ലിൽത'ാതെവണ്ണം നി ന്നെ ദൂതൻമാർ സൂക്ഷിക്കും എന്ന് വചനത്തിൽ എഴുതിയിരിക്കുന്നുണ്ടല്ലോ.' എന്ന് പറഞ്ഞു.

Image

പക്ഷെ യേശു സാത്താനോട് പറഞ്ഞു വചനത്തിൽ നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്' എന്നും കൂടി എഴുതിയിരിക്കുന്നു. എന്ന് പറഞ്ഞു.

Image

അതിനുശേഷം പിശാച് യേശുവിനെ ലോകത്തിലുളള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു. നീ എന്നെ ഒന്നു നമസ്‌കരിച്ചാൽ ഇതൊക്കെയും നിനക്ക് തരാം എന്ന് അവനോട് പറഞ്ഞു.

Image

യേശു അവനോട് 'സാത്താനെ എന്നെവിട്ടുപോ, നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചും അവനെ മാത്രമേ ആരാധിക്കാവൂ' എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു.

Image

യേശു സാത്താന്റെ പരീക്ഷണങ്ങളിൽ തോറ്റില്ല, സാത്താൻ അവനെ വിട്ടുപോയി. അതിനുശേഷം ദൈദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു

A Bible story from: Matthew 4:1-11; Mark 1:12-13; Luke 4:1-13