50. യേശുവിന്റെ മടങ്ങിവരവ്
രണ്ടായിരത്തിൽപ്പരം വർഷങ്ങൾ മിശിഹയായ യേശുവിന്റെ സുവിശേഷം ലോകമെമ്പാടുമുള്ള ജനങ്ങൾ കേൾക്കുന്നു. അങ്ങനെ സഭ വളരുകയാണ്. ലോകത്തിന്റെ അവസാനം വരുമ്പോൾ ഞാൻ മടങ്ങിവരുമെന്ന് യേശു പറഞ്ഞു. താൻ മടങ്ങിവരുമെന്ന വാക്ക് യേശു പാലിക്കുകതന്നെ ചെയ്യും
യേശുവിന്റെ വരവ് കാത്തിരിക്കുന്ന നമ്മൽ വിശുദ്ധിയോടെയും ദൈവത്തോടുള്ള ബഹുമാനത്തിലും ജീവിക്കണം എന്നാണ് ദൈവത്തിന്റെ ഇഷ്ടം. നമ്മൾ ദൈവരാജ്യത്തെപ്പറ്റി അനേകരോട് പറയണമെന്നും ദൈവം ആഗ്രഹിക്കുന്നു. യേശു ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ പറഞ്ഞത്, എന്റെ ശിഷ്യൻമാർ ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കും, അപ്പോൾ ലോകത്തിന്റെ അന്ത്യമുണ്ടാകും.
പല ജനതകളും ഇപ്പോളും യേശുവിനെപ്പറ്റിയുള്ള ദൈവവചനം കേട്ടിട്ടില്ല. ് സ്വർഗാരോഹണ സമയത്ത് യേശു തന്റെ ശിഷ്യൻമാരോട് സിവിശേഷം കേട്ടിട്ടില്ലാത്ത എല്ലായിടത്തും സുവിശേഷം എത്തിക്കുവാൻ പറഞ്ഞു. കപോയി എല്ലാ ജനതകളോടും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കൂ. എന്ന് പറഞ്ഞു. 'വയലുകൾ കൊയ്ത്തിനായി വിളഞ്ഞിരിക്കുന്നു' എന്നും പറഞ്ഞു
'വേലക്കാരൻ തന്റെ ജയമാനനേക്കാളും വലിയവനല്ല' ഈ ലോകത്തിലെ ഭരണാധികാരികൾ എന്നെ വെറുത്തത് പോലെ നിങ്ങളെയും വെറുക്കും. ഉപദ്രവിക്കും, കൊല്ലും' എന്റെ കാരണത്താൽ നിങ്ങൾക്ക് വളരെ കഷ്ടങ്ങൾ ഉണ്ടാകും. ഇവിടെ ഉപദ്രവമുണ്ടായാലൂം ധൈര്യമായിട്ടിരിക്കണം.കാരണം, ഞാൻ സാത്താനെ തോൽപ്പിച്ചിരിക്കുന്നു. അന്ത്യത്തോളം വിശ്വസ്തതയോടെ നിന്നാൽദൈവം നിങ്ങളെ രക്ഷിക്കും.
ലോകത്തിന്റെ അന്ത്യത്തെപ്പറ്റി യേശു ഒരു ഉപമ പറഞ്ഞു. 'ഒരു മനുഷ്യൻ നിലത്തിൽ വിത്ത് വിതച്ചു. എന്നാൽ ഉറങ്ങുമ്പോൾ ഒരു ശത്രു വന്നിട്ട് കള അതിനിടയിൽ വിതച്ചിട്ട് പോയി.
അതെല്ലാം വളർന്നുവന്നപ്പോൾ കൃഷിഭൂമിയിലെ വേലക്കാർ യജമാനനോട്, യജമാനനേ, അങ്ങ് നല്ല വിത്താണല്ലോ വിതച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഈ കളയെവിടെനിന്ന് വന്നു? എന്ന് ചോദിച്ചു. അപ്പോൾ യജമാനൻ അവരോട് : അത് ശത്രു ചെയ്തതാണ് എന്ന് പറഞ്ഞു.
അപ്പോൾ വേലക്കാർ : ഞങ്ങളത് പറിച്ച് കളയട്ടേ? എന്ന് ചോദിച്ചു. അപ്പോൾ യജമാനൻ : വേണ്ട, അങ്ങിനെ ചെയ്താൽ നല്ല ചെടികൂടി പറിഞ്ഞുപോരും, നമുക്ക് കൊയ്ത്ത് വരെ കാത്തിരിക്കാം ആസമയത്ത് നല്ല വിത്തെല്ലാം ഒരിടത്ത് ശേഖരിച്ചിട്ട് പതിര് തീയിടാം എന്നുപറഞ്ഞു.
ശിഷ്യൻമാർക്ക് യേശു പറഞ്ഞ കഥയുടെ അർത്ഥം മനസ്സിലായില്ല. അവരപ്പോൾ അതിന്റെ അർത്ഥം ചോദിച്ചു. യേശു : നല്ല വിത്ത് വിതച്ച ഉടമസ്ഥൻ ദൈവ്, നില ഈ ലോകം, നല്ല വിത്ത് ദൈവരാജ്യത്തിലെ ജനങ്ങൾ.
കള ദുഷ്ടമനുഷ്യർ, കള വിതച്ചത് സാത്താൻ, കൊയ്ത്ത് ലോകാവസാനം. കൊയ്യുന്നവർ ദൈവ ദൂതൻമാർ.
ലോകാവസാനം ആകുമ്പോൾ ദൈവദൂതൻമാർ ദൂഷ്ട മനുഷ്യരെ തീയിലിടും. അവിടെ അപ്പോൾ കരച്ചിലും പല്ല് കടിയും ഉണ്ടാകും. എന്നാൽ നീതിമാൻമാർ സൂര്യനെപ്പോലെ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ ശോഭിക്കും.
ലോകാവസാനത്തിന് മുമ്പ് യേശു മടങ്ങിവരും. മേഘങ്ങളിൽ കയറിപ്പോയത് പോലെ തന്നെയാണ് മടങ്ങിവരുന്നത്. അന്ന് മരിച്ചവരെല്ലാം ഉയിർത്തെഴുന്നേറ്റിട്ട് യേശുവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും.
പിന്നെ ജീവനോടിരിക്കുന്ന ക്രിസ്ത്യാനികളും എടുക്കപ്പെടും. അവർ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്ത്യാനികളോടൊപ്പം ചേരും. അവർ യേശുവിനോടു കൂടെ ആയിരിക്കും. അതിന്റെ ശേഷം യേശു അവരെല്ലാവരോടും ഒപ്പം ശാന്തിയോടും ഐക്യതയോടും കൂടെ ജീവിക്കും.
യേശുവിൽ വിശ്വസിക്കുന്നവർക്കെലമ്ലാം യേശു കിരീടം വാഗ്ദത്തം ചെയ്തിട്ടുണ്ട്. അവരെല്ലാം ദൈവത്തോടൊപ്പം ജീവിക്കുകയും വാഴുകയും ചെയ്യും.
യേശുവിൽ വിശ്വസിക്കാത്തവരെ ദൈവം ന്യായം വിധിക്കും. അവരെ നരകത്തിൽ എറിയും. അവിടെ കരച്ചിലും പല്ലകടിയും ഉണ്ടാകും. നിത്യമായ തീ അവരെ കത്തിക്കും. പുഴുക്കൾ അവരെ അരിക്കും.
യേശു വരുമ്പോൾ സാത്താനെയും അയാളുടെ രാജ്യത്തേയും തകർക്കും. എന്നിട്ട്, സാത്താനെയും ദൈവത്തെ അനുസരിക്കാതെ സാത്താന്റെ ഇഷ്ടം ചെയ്തവരെയും കത്തുന്ന നരകത്തിലെറിയും.
ആദമിന്റെയും ഹവ്വയുടെയും അനുസരണക്കേടിന്റ പാപം കാരണം ദൈവം ഭൂമിയെ ശപിച്ചിട്ട് അതിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ ഒരിക്കൽ ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാക്കും.
യേശുവും അദ്ദേഹത്തിന്റെ ജനങ്ങളും അവിടെ താമസിക്കുകയും നിത്യമായി വാഴുകയും ചെയ്യും. അന്ന് ദൈവം അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ച് കളയും. പിന്നീട് ഒരിക്കലും അവിടെ കരച്ചിലും ദു:ഖവും വേദനയും മരണവും ഉണ്ടാകുകയില്ല. സമാധാനത്തോടും നീതിയോടുംകൂടെ യേശു എല്ലാറ്റിനേയും ഭരിക്കും. എന്നന്നേക്കുമായി അദ്ദേഹം അവരുടെ കൂടെ ഇരിക്കും.
A Bible story from: Matthew 24:14; 28:18; John 15:20, 16:33; Revelation 2:10; Matthew 13:24-30, 36-42; 1 Thessalonians 4:13-5:11; James 1:12; Matthew 22:13; Revelation 20:10, 21:1-22:21